ഇന്ത്യയിൽ ജൂലെെ മാസത്തിൽ മാത്രം തൊഴിൽ നഷ്ടപ്പെട്ടത് 50 ലക്ഷം പേർക്ക്; രാജ്യത്ത് വൻ തൊഴിൽ പ്രതിസന്ധി

Five million salaried people lost jobs in July due to covid lockdown

കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ രാജ്യത്ത് തൊഴിൽ നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്. ജൂലെെ മാസത്തിൽ മാത്രം 50 ലക്ഷം പേർക്കാണ് ഇന്ത്യയിൽ തൊഴിൽ നഷ്ടമായത്. ചെറുകിട വ്യാപാര മേഖലയെയാണ് കൊവിഡ് പ്രതിസന്ധി ഏറ്റവും സാരമായി ബാധിച്ചതെന്ന് സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമിയുടെ കണക്കിൽ പറയുന്നു. 

ജൂലെെ മാസത്തിൽ സ്ഥിരം വരുമാനമുള്ള 50 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ ഏപ്രിൽ മാസത്തിൽ 1.77 കോടി പേർക്കും മെയ് മാസത്തിൽ 1.78 കോടി പേർക്കും ജൂണിൽ 39 ലക്ഷം പേർക്കും ജോലി നഷ്ടമായെന്നാണ് സിംഎംഐഇയുടെ കണക്ക്. വഴിയോര കച്ചവടക്കാർക്കും ചെറുകിട തൊഴിലാളികൾക്കും ദിവസ വേതന തൊഴിലാളികൾക്കുമാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വന്നത്. സാധാരണ സ്ഥിര വരുമാനമുള്ളവർക്ക് ജോലി പെട്ടെന്ന് നഷ്ടപ്പെടാറില്ല. എന്നാൽ നഷ്ടപ്പെട്ടത് തിരിച്ചുകിട്ടുക എന്നത് വലിയ പ്രയാസമാണെന്ന് സിഎംഐഇ പറയുന്നു. 

രാജ്യത്തെ മൊത്തം മാസ വേതനക്കാരുടെ 75 ശതമാനത്തോളം പേരെ ലോക്ക് ഡൌൺ ബാധിച്ചു. ഐഎൽഒയുടേയും എഡിബിയുടേയും സർവേ പ്രകാരം തൊഴിൽ നഷ്ടപ്പെട്ടവരിൽ 41 ലക്ഷവും യുവാക്കളാണ്.

content highlights: Five million salaried people lost jobs in July due to covid lockdown