50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സ്വകാര്യവത്കരണം സാധ്യമാക്കി കേന്ദ്ര സര്‍ക്കാര്‍. 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം കൈമാറിക്കൊണ്ടുള്ള തീരുമാനം കേന്ദ്രമന്ത്രി സഭ ഇന്ന് അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി.

രാജ്യത്തിന്റെ നൂറിലധികം വിമാനക്കമ്പനികളുടെ ഉടമസ്ഥവകാശം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോരിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സംസ്ഥാന സര്‍ക്കാരടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ചുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

Content Highlight: Thiruvananthapuram Airport handover to Adani Group