24 മണിക്കൂറിനിടെ രാജ്യത്ത് 69652 പുതിയ കൊവിഡ് കേസുകൾ; 977 മരണം

Coronavirus LIVE Updates: India Sees Spike of Over 69,000 Cases & 977 Deaths in 24 Hrs

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 28 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 69652 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2836925 ആയി. 24 മണിക്കൂറിൽ 977 പേരാണ് മരണപെട്ടത്. ആകെ കൊവിഡ് മരണം 53866 ആയി. നിലവിൽ ചികിത്സയിലുള്ളത് 686395 പേരാണ്. 2096664 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 73.91 ശതമാനമായി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യവ്യാപകമായി 9 ലക്ഷം കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

Content Highlights; Coronavirus LIVE Updates: India Sees Spike of Over 69,000 Cases & 977 Deaths in 24 Hrs