ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് രുചിയും മണവും കൂട്ടുന്നതിലും ഒപ്പം ശരീരത്തിന് ദോഷമൊന്നും ഉണ്ടാവില്ലെന്നുമുള്ള യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് വെളുത്തുള്ളിയെ ഭക്ഷണത്തിന്റെ മുഖ്യ ഭാഗമാക്കുന്നവരാണ് ഓരോരുത്തരും. കൈവെള്ളയില്‍ വെക്കാവുന്ന വലുപ്പത്തില്‍ ഒരു കുടം വെളുത്തുള്ളി മാത്രം കണ്ട് ശീലിച്ചിട്ടുള്ള നമുക്ക് ഈ ഭീമന് വെളുത്തുള്ളി കണ്ട് ആശ്ചര്യം തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. ചിത്രം വ്യാജനല്ല, സംഗതി സത്യമാണ്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ ഭീമന് വെളുത്തുള്ളി ഏറെ ശ്രദ്ധ നേടിയത്. ‘എലഫന്റ് ഗാര്‍ളിക്’ (ഭീമന് വെളുത്തുള്ളി) എന്നാണ് ഈ ഗണത്തിലെ വെളുത്തുള്ളികള്‍ അറിയപ്പെടുന്നത്. നമമ്ള്‍ സാധാരണയായി ഉപയോഗിക്കു്നന വെളുത്തുള്ളിയുടെ രുചിയോ മണമോ ഇതിനില്ലെന്നാണ് ഉപയോഗിച്ചവരുടെ അഭിപ്രായം. ചൂട് വളരെ കൂടുതലുള്ള ഭാഗങ്ങളിലാണ് ‘ഭീമന് വെളുത്തുള്ളി’ കാണപ്പെടുന്നത്. യുകെയിലെ നാഷണല്‍ വെജിറ്റേഷന്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍, ഈ ഭീമന് വെളുത്തുള്ളി 1941 ല്‍ ഒരു അമേരിക്കന്‍ നഴ്സറിമാന്‍ ജിം നിക്കോള്‍സാണ് കണ്ടെത്തിയതെന്ന് പറയുന്നു.
I tried using this garlic once and it wasn’t very garlicky I was so sad. It’s still cool though lol. https://t.co/ocJIJ9CO8v
— MamaGreen 🌱 (@mamagreeen) August 19, 2020
ഉള്ളിച്ചെടിയുടെ രുചിയാണ് ഈ ഭീമന് വെളുത്തുള്ളിക്ക്. ട്വിറ്ററില്‍ മോണി ഇയാര്‍ട്ട് എന്ന വ്യക്തിയാണ് ഭീമന് വെളുത്തുള്ളിയുടെ ചിത്രം പങ്കു വെച്ചത്. നിരവധി പേര് ചിത്രം റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് താനിത് വാങ്ങിയതെന്നാണ് മോണി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ട്വീറ്റിലൂടെ സംഗതി വ്യാജമല്ലെന്ന് തെളിഞ്ഞു.
Content Highlight: Elephant Garlic pictures Viral in Social Media