സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചാൽ ഇനി ഉടൻ നടപടി; പൊലീസ് ആക്ട് ഭേദഗതി ചെയ്ത് സർക്കാർ

Cabinet meeting decides to amend Police Act

പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് അക്ഷേപം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഇതുവഴി സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയിൽ പൊലീസിന് ഇനി കേസെടുക്കാം.

ഇത് ജാമ്യമില്ലാ കുറ്റകരമാണെങ്കിൽ കേന്ദ്ര അനുമതി വേണം. അതിനും നടപടിയെടുക്കും. 2020 ഐടി ആക്ടിലെ 66 A, 2011 പൊലീസ് ആക്ടിലെ 118 എന്നിവ നേരത്തെ സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം നടയാനുള്ള നിമയം ദുർബലമാണെന്ന് വിലയിരുത്തലുണ്ടായി. ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചാരണം നടന്നതോടെ വിഷയം വീണ്ടും ചർച്ചയായി. സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളിൽ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി. 

content highlights: Cabinet meeting decides to amend Police Act