അമ്മക്കൊപ്പം പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലില കമന്റുകൾ; നിമയ നടപടിക്കൊരുങ്ങി കേരളത്തിലെ ആദ്യ ആൺ ദമ്പതികൾ

cyber attack again first gay couple

സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കേരളത്തിലെ ആദ്യ ആൺ ദമ്പതികളായ നികേഷും സോനുവും. ഇരുവരും അമ്മക്കൊപ്പം എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അശ്ലില കമൻ്റുകൾ നിറഞ്ഞത്. കൂടാതെ ഫേസ്ബുക്ക് മെസഞ്ചർ വഴി ജസ്റ്റിൻ ജോണി എന്ന പ്രൊഫൈലിൽ നിന്നും അസഭ്യ വർഷം തുടരുകയും ചെയ്തു.

ഇതോടെയാണ് ഇരുവരും നിയമ നടപടിക്കൊരുന്നത്. സ്വവർഗ അനുരാഗവും വിവാഹം കഴിക്കാനുള്ള തീരുമാനവും തുറന്നു പറഞ്ഞതു മുതൽ നികേഷും സോനുവും ഏറെ അപമാനം ഏറ്റുവാങ്ങുന്നുണ്ട്. ഹോമോഫോബിക് ആയ ഒരുവന്റെ സകല ജീർണതക്കും ഒപ്പം അമ്മയെ കുറിച്ചുള്ള അസഭ്യങ്ങളാണ് വേദനിപ്പിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

വ്യാജ പ്രൊഫൈലുകളുടെ മുഖം മൂടിക്ക് പിന്നിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ സാമാന്യവത്കരിക്കപ്പെടുന്ന നിലയിലെത്തിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നും കടന്ന് യഥാർത്ഥ ഐഡന്റിറ്റിയിൽ നിന്നും അധിക്ഷേപത്തിന് ധൈര്യപെടുമ്പോൾ എങ്ങനെ ഇനിയും നിയമ നടപടികളിൽ പ്രതീക്ഷ വയ്ക്കുമെന്നാണ് നികേഷും സോനുവും ചോദിക്കുന്നത്.

Content Highlights; cyber attack again first gay couple