ബിജെപി വിരുദ്ധ പരാമര്‍ശം: നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം

നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. ലോക്സഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെയാണ് വിമര്‍ശനം. വിനായകന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാനുള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒപ്പം, വിനായകനെ ജാതീയവും വംശീയവുമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പോലുമുണ്ടായി. ഇനിമുതല്‍ വിനായകന്റെ സിനിമകള്‍ കാണില്ലെന്നാണ് താരത്തിന്റെ അടുത്ത ചിത്രം തൊട്ടപ്പന്റെ ടീസറിന് താഴെയുള്ള കമന്റുകള്‍.

‘ബിജെപിക്കും ആര്‍എസ്എസ്സിനും കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുല്ല. നമ്മളൊക്കെ മിടുക്കരാണ്. അതാണ് ഈ തെരഞ്ഞെടുപ്പിലും നമ്മള്‍ കണ്ടത്’, എന്ന് വിനായകന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാണ് ബിജെപിയുടെ സൈബര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്.