തെരഞ്ഞെടുപ്പ് ഉറപ്പിച്ച് ബിഹാർ; കൊവിഡ് രോഗികൾക്ക് പ്രത്യേക ബൂത്തുകൾ സജ്ജീകരിക്കും

Separate Booths for Covid-19 Patients, Select Grounds For Rallies Likely as EC Readies Guidelines for Bihar Polls

ബിഹാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക ബൂത്തുകൾ സജ്ജീകരിക്കാൻ തീരുമാനം. ഒപ്പം രാഷ്ട്രീയ പാർട്ടികൾക്ക് റാലികൾ നടത്താനായി പ്രത്യേക ഗ്രൌണ്ടുകളും അനുവദിക്കും. ഒക്ടോബർ നവംബർ മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. വോട്ടിങ്ങിനിടെ സാമൂഹ്യ അകലം ഉറപ്പുവരുത്താൻ പോളിങ് ബൂത്തുകൾ 50 ശതമാനമായി ഉയർത്താനും  10,6000 പോളിങ് ബൂത്തുകളായി വർധിപ്പിക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. 

കൊവിഡ് രോഗികൾക്കായി ഒരുക്കുന്ന ബൂത്തുകളിൽ പ്രത്യേക പരിശീലനം നൽകിയ സ്റ്റാഫുകളെയായിരിക്കും നിയോഗിക്കുക. പി.പി.ഇ കിറ്റുകൾ ഉൾപ്പെടെ ഇവർക്ക് നൽകും. രാഷ്ട്രീയ പാർട്ടിക്കാർക്ക് റാലികൾ നൽകുന്നതിനായി ഗ്രൌണ്ടുകൾ വിട്ടുനൽകാൻ പ്രദേശിക നേത്യത്വവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും. വിർച്വൽ കാമ്പ്യയിൻ്റെ സാധ്യതകളും പരിശോധിക്കും. അതേസമയം  കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് 1.15 ലക്ഷം ആളുകൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 574 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 

content highlights: Separate Booths for Covid-19 Patients, Select Grounds For Rallies Likely as EC Readies Guidelines for Bihar Polls