ഇന്ത്യ-പാക്ക് അതിർത്തിയിൽ 5 നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു; ആയുധങ്ങൾ കണ്ടെടുത്തു

5 Infiltrators Shot Dead By BSF Along The Border With Pakistan In Punjab

പഞ്ചാബിലെ ഇന്ത്യ-പാക്ക് അതിർത്തിയിൽ അഞ്ച് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവെച്ചുകൊന്നു. ശനിയാഴ്ച പുലർച്ചെ 4.45ന് പഞ്ചാബിലെ തരൺതാരൺ ജില്ലയിലെ ഖേംകാരൻ അതിർത്തിപ്രദേശത്തുകൂടി നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയിലാണ് സെെന്യം ഇവരെ വെടിവെച്ചത്. 

സെെനികർക്ക് നേരെ നുഴഞ്ഞുകയറ്റക്കാർ വെടിയുതിർത്തതായി റിപ്പോർട്ടുകൾ ഉണ്ട്. തുടർന്ന് ബിഎസ്എഫ് സെെനികർ തിരിച്ച് നടത്തിയ വെടിവെയ്പ്പിലാണ് ഇവർ കൊല്ലപ്പെടുന്നത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു എകെ 47നും രണ്ട് പിസ്റ്റളുകളും ഇവരുടെ കെെയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്രയധികം നുഴഞ്ഞു കയറ്റക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. 

content highlights: 5 Infiltrators Shot Dead By BSF Along The Border With Pakistan In Punjab