സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഇലന്തൂർ സ്വദേശി അലക്സാണ്ടർ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 76 വയസ്സായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം .
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുരാങ്ങാടി സ്വദേശി ഹംസയാണ് മലപ്പുറത്ത് മരണപെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടമാർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 15 ഡോക്ടർമാർ നിരീക്ഷണത്തിൽ പോയി
Content Highlights; kerala covid death