മറയൂരിൽ യുവതിയെ വെടിവെച്ചു കൊന്നു; സഹോദരൻ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

Woman found shot dead in Idukki

ഇടുക്കി മറയൂർ പാണപ്പെട്ടി കുടിയിൽ യുവതിയെ വെടിവെച്ചു കൊന്നു. ചന്ദ്രിക (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചന്ദ്രികയുടെ സഹോദരി പുത്രൻ അടക്കം മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്തു പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

ചന്ദനത്തടി മോഷണം പുറത്തു പറഞ്ഞതിനെച്ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും സഹോദരിയുടെ മകൻ നാടൻ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തുവെന്നാണ് അയൽക്കാർ പറയുന്നത്. കാളിയപ്പൻ മണികണ്ഠൻ, മാധവൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആദിവാസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീയാണ് ചന്ദ്രിക. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

content highlights: Woman found shot dead in Idukki