അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യുക, അല്ലെങ്കി മുന്നണിയിൽ നിന്നും പുറത്ത്; ജോസ് കെ മാണിക്ക് യുഡിഎഫിന്റെ അന്ത്യശാസനം

benny behnan udf jose k mani

സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയിൽ നിന്നും പുറത്താക്കുമെന്ന സൂചനയുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. അച്ചടക്ക ലംഘനത്തിനുള്ള സസ്പെൻഷനാണിപ്പോൾ കേരളാ കോൺഗ്രസിനു മേൽ ഏർപെടുത്തിയിട്ടുള്ളത്. അത് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകും. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാൽ മുന്നണിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി.

രാജ്യസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യണമെന്ന വിപ്പും പാലിക്കണമെന്നും യുഡിഎഫ് ആവശ്യപെട്ടു. എന്നാൽ യുഡിഎഫ് അന്ത്യശാസനം ജോസ് കെ മാണി തള്ളി. യുഡിഎഫ് കണവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതൊണെന്നും ഒരു പാർട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടി എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും ജോസ് കെ മാണി പ്രതികരിച്ചു. വിപ്പ് നൽകാൻ പാർട്ടിക്ക് അധികാരമില്ലെന്നും, നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. അതു കൊണ്ടു തന്നെ സഭയിൽ സ്വതന്ത്ര നിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിൽ അതാകും നിലപാടെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

അവിശ്വാസ പ്രമേയത്തിൽ യുഡിഎഫ് എടുത്ത തീരുമാനത്തെ ലംഘിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. നടപടിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടവില്ലെന്നും, തെറ്റായ തീരുമാനം തിരുത്താൻ ഇനിയും അവസരമുണ്ട്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്താൽ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോൾ ചർച്ച ചെയ്യാം. യുഡിഎഫ് തൂരുമാനം ഉൾകൊള്ളാൻ മുന്നണി അംഗമെന്ന നിലയിൽ കേരളാ കോൺഗ്രസിന് ബാധ്യതയുണ്ട്. യുഡിഎഫ് നിലപാട് വളരെ വ്യക്തമാണെന്നും ബെന്നി ബെഹന്നാൻ പ്രതികരിച്ചു.

Content Highlights; benny behnan udf jose k mani