കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ-ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ- ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

  1. സാമൂഹിക അകലം പാലിക്കണം
  2. ക്യാമറയ്ക്ക് മുന്നിലുള്ളവര്‍ ഒഴികെ ചിത്രീകരണത്തിലുള്‍പ്പെടുന്ന എല്ലാവരും മാസ്‌ക് ധരിക്കണം
  3. മേക്കപ്പ് ചെയ്യുന്നവരും ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിക്കണം.
  4. ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കുന്നിടത്ത് തെര്‍മല്‍ സ്‌കാനറുകള്‍
  5. സ്ഥാപിക്കണം. ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കാവൂ.
  6. ചിത്രീകരണ സ്ഥലത്ത് സാനിറ്റൈസറുകള്‍ സ്ഥാപിക്കണം. ഇത് ഉപയോഗിക്കുന്നത് ശീലമാക്കണം.
  7. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിപ്പടങ്ങള്‍ ക്രമീകരിക്കണം.
  8. രോഗബാധ സംശയിക്കുന്നവരെ താല്‍ക്കാലികമായി ഐസോലേറ്റ് ചെയ്യാനുള്ള സജ്ജീകരണം ഉറപ്പാക്കണം.
  9. അണുനശീകരണം, തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ എന്നിവ കൈക്കൊള്ളണം.
  10. ആരോഗ്യസേതു ആപ്പ് ഉപയോഗിക്കാന്‍ ശുപാര്‍ശ
  11. ചിത്രീകരണ സ്ഥലത്ത് പരമാവധി കുറഞ്ഞ ആളുകള്‍
  12. സന്ദര്‍ശകര്‍, കാഴ്ചക്കാര്‍ എന്നിവര്‍ക്ക് അനുമതി ഇല്ല ഷൂട്ടിങ് സെറ്റ്, മേക്കപ്പ് റൂം,
  13. വാനിറ്റി വാന്‍ എന്നിവിടങ്ങളില്‍ കൃത്യമായ ഇടവേളകളിള്‍ അണുനശീകരണം നടത്തണം.
  14. കോസ്റ്റ്യൂം, വിഗ്ഗ്, മേക്കപ്പ് വസ്തുക്കള്‍ തുടങ്ങിയവ പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം.
  15. ഉപകരണങ്ങള്‍ പങ്കുവെച്ച് ഉപയോഗിക്കുന്നവര്‍ക്ക് ഗ്ലൗവ്സ് നിര്‍ബന്ധം.
  16. ലേപ്പല്‍ മൈക്കുകള്‍ പങ്കുവെയ്ക്കരുത്.

Content Highlight: Center approved to start Film-Television production under Covid protocol