ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 69,239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 30 ലക്ഷം കടന്നു. 912 മരണങ്ങളാണ് ഇന്നലെ മാത്രം രാജ്യത്ത് സംഭവിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 56,706 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
വെരും 16 ദിവങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ 10 ലക്ഷത്തോളം കൊവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നതെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്നത്. ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗ നിരക്കും ഇന്ത്യയില്‍ വളരെ വേഗത്തിലാണ് ഉയരുന്നത്. കൊവിഡ് ഏറ്റവും ഉയര്‍ന്ന അമേരിക്കയിലും ബ്രസീലിലുമെല്ലാം 28, 23 ദിവസങ്ങള്‍ കൊണ്ടാണ് രോഗ വ്യാപനം ഇത്രയേറെ ഉയര്‍ന്നത്.
നിലവില്‍ 7,07,668 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 22,80,566 പേര് രോഗമുക്തി നേടി. 74.90 ശതമാനമാണ് രോഗമുക്തി നിരക്ക്.
Content Highlight: Covid cases in India crosses 30 Lakhs