വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്റര്‍മാരായി അദാനി ഗ്രൂപ്പ്

മുംബൈ: വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്റര്‍മാരായി മാറി അദാനി ഗ്രൂപ്പ്. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ 74 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കിയതോടെയാണ് അദാനി ഗ്രൂപ്പ് ഈ നേട്ടം കൈവരിച്ചത്. ഇടപാടിനായി 15,000 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 31ലെ കണക്കുപ്രകാരം ജിവികെ ഗ്രൂപ്പിന് 50.5ശതമാനം ഓഹരികളാണുണ്ടായിരുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 26ശതമാനവും സൗത്ത് ആഫ്രിക്കയിലെ എയര്‍പോര്‍ട്ട് കമ്പനിക്ക് 10 ശതമാനവും ബിഡ് വെസ്റ്റ് ഗ്രൂപ്പിന് 13.5 ശതമാനം ഓഹരികളുമാണുള്ളത്.

50.5 ശതമാനം ഓഹരി ജിവികെ ഗ്രൂപ്പില്‍ നിന്നും 23.5 ശതമാനം ഓഹരി വിവിധ ഗ്രൂപ്പുകളില്‍ നിന്നുമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളവും 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നടത്തിപ്പവകാശം വിട്ടു നല്‍കി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമറിയിച്ചിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നിവ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.

Content Highlight: Adani to acquire 74% stake in Mumbai Airport