മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണക്കടത്തിൻ്റെ ആസ്ഥാനം; അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശൻ

adjournment motion against Pinarayi Government in the legislative assembly

പിണറായി വിജയൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. വി.ഡി സതീശൻ എംഎൽഎയാണ് പ്രമേയം അവതരിപ്പിക്കുന്നത്. സംസ്ഥാന ഭരണകൂടത്തിൻ്റെ കപ്പിത്താനായ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാർ ഹെെജാക്ക് ചെയ്തുവെന്ന് വി.ഡി സതീശൻ ആരോപിച്ചു.  നടുക്കടലിൽ പെട്ട് ആടി ഉലയുകയാണ് ആ കപ്പിത്താൻ നിയന്ത്രിക്കുന്ന കപ്പൽ. മുഖ്യമന്ത്രി ആദരണീയൻ ആണ്. പക്ഷെ ഭരണത്തിൽ അദ്ദേഹത്തിന് നിയന്ത്രണമില്ലെന്നും മാർക്ക് ആൻ്റണിയെ ഉദ്ദരിച്ച് വി.ഡി സതീശൻ വിമർശിച്ചു. 

ലെെഫ് മിഷൻ തട്ടിപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലര കോടി രൂപയുടെ കൈക്കൂലി അറിയാം എന്ന് ധനമന്ത്രി സമ്മതിച്ചിട്ടുണ്ട്. നാലര കോടി മാത്രം അല്ല അഞ്ച് കോടി ആർക്ക് പോയി എന്നതും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പാവങ്ങളുടെ ലെെഫ് മിഷൻ കെെക്കൂലി മിഷൻ ആക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ടി ജലീലിനെതിരേയും വി. ഡി സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ജലീൽ ദിവ്യ പുരുഷനാണെന്നും തട്ടിപ്പിന് വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കൺസൾട്ടൻസി സർക്കാരിന് വീക്നസ് ആണെന്നും കൺസൾട്ടൻസി രാജിന് ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ ടെൻഡർ തുക അദാനി ഗ്രൂപ്പിന് ചോർത്തി കൊടുത്തു. അദാനിയുമായി മത്സരിച്ചവർ അദാനിയുടെ അമ്മായിയച്ഛനെ കൺസൾട്ടൻ്റാക്കിയെന്നും വി. ഡി സതീശൻ ചൂണ്ടിക്കാട്ടി.

content highlights: adjournment motion against Pinarayi Government in the legislative assembly