രാജ്യത്ത് 24 മണിക്കൂറിനിടെ 61,408 പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ 31 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,408 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്ന് 31,06,349 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 836 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 57,468 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 23,38,036 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപാദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ അധികമായുള്ളത്.

Content Highlight: Covid cases in India crosses 31 lakhs