മൂന്നാം ഘട്ട പരീക്ഷണം; ഇതുവരെ വാക്സിൻ നൽകിയത് മലയാളികളടക്കം കാൽ ലക്ഷം പേർക്ക്

vaccine trials in UAE

കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിൽ ഇതുവരെ കാൽ ലക്ഷം പേരാണ് വാക്സിൻ കുത്തിവെയ്പ്പ് എടുത്തത്. മലയാളികളടക്കം 115 രാജ്യങ്ങളിൽ നിന്നുള്ളവർ പരീക്ഷണത്തിൽ പങ്കാളികളായി. 15,000 പേർക്കാണ് കുത്തിവെയ്പ്പ് നൽകാൻ ലക്ഷ്യമിട്ടതെങ്കിലും വിവിധ രാജ്യക്കാർ മുന്നോട്ട് വരികയായിരുന്നു. ലോകത്ത് ഇത്രയധികം രാജ്യക്കാർ ഒരു വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമാണെന്ന് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന ജി42 ഹെൽത്ത്കെയർ സിഇഒ ആഷിഷ് കോശി പറഞ്ഞു.

വാക്സിൻ പരീക്ഷണത്തിന് താൽപര്യമുള്ള വിവിധ രാജ്യക്കാർക്ക് ഇനിയും അവസരമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യസേവന വിഭാഗമായ സേഹയുടേയും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിൻ്റേയും സഹകരണത്തോടെ  ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്ലൌഡ് കംപ്യൂട്ടിങ് കമ്പനിയായ ഗ്രൂപ്പ് 42 ഹെൽത്ത് കെയറിൻ്റെ നേത്യത്വത്തിലാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്. യുഎഇയിൽ വാക്സിൻ സ്വീകരിച്ചവരിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

content highlights: vaccine trials in UAE