അടുത്ത വർഷം ആദ്യത്തോടെ കൊവിഡ പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Covid 19 vaccine is expected to be available in India by early 2021

അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ വ്യക്തമാക്കി. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നായി വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആർക്കാണ് ആദ്യം വാക്സിൻ ലഭ്യമാക്കേണ്ട്ത് എന്നു തുടങ്ങി രാജ്യത്ത് വാക്സിൻ വിതരണം നടത്തുന്നത് സംബന്ധിച്ച് വിദഗ്ദ സംഘം ഇതിനോടകം തന്നെ മാനദണ്ഡങ്ങൾ രൂപപെടുത്തുകയും ആസൂത്രണങ്ങൾ നടത്തുകയും ചെയ്തതായും അതോടൊപ്പം കോൾഡ് ചെയിൻ സൌകര്യങ്ങൾ ശക്തിപെടുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

2021 ഓടെ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് മന്ത്രി ആദ്യം അറിയിച്ചിരുന്നു. നിലവിൽ നാല് കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ട്രയലുകൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. രാജ്യത്തെ ജനസംഖ്യാ ബാഹുല്യം കണക്കിലെടുത്ത് ഒരു വാക്സിൻ മാത്രമായോ ഒരു വാക്സിൻ ഉൽപാദകർക്ക് മാത്രമായോ ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ലഭ്യതയുടെ അടിസ്ഥാനത്തിൽ നിരവധി കോവിഡ് വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കുന്നതിനുള്ള സാധ്യത വിലയിരുത്താൻ സന്നദ്ധരാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

Content Highlights; Covid 19 vaccine is expected to be available in India by early 2021