ഹരിയാന മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Covid-19 positive Haryana CM Manohar Lal Khattar shifted to Gurugram hospital

ഹരിയാന മുഖ്യമന്ത്രി ലാൽ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡിനെ തുടർന്ന് ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവായെന്നും താനുമായി സമ്പർക്കത്തിലുള്ളവർ പരിശോധന നടത്തണമെന്നും ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും ഖട്ടാർ ട്വിറ്ററിൽ കുറിച്ചു.

ഹരിയാന സ്പീക്കർ ജിയാൻ ചന്ദ് ഗുപ്തക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മുഖ്യമന്തി ഉൾപെടെ മറ്റ് മന്ത്രിമാരും പരിശോധനക്ക് വിധേയരാകണമെന്ന് അധികൃതർ അറിയിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിക്ക് പുറമേ രണ്ട് എംഎൽഎമാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights; Covid-19 positive Haryana CM Manohar Lal Khattar shifted to Gurugram hospital