തിരുവനന്തപുരം: കൊവിഡ് പ്രതിരോധം സംബന്ധിച്ച് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ കൊവിഡ് ബ്രിഗേഡിന്റെ ആദ്യസംഘം കാസര്‍ഗോട്ടേക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
സന്നദ്ധ പ്രവര്‍ത്തകര്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വരെ ഉള്‍പ്പെടുന്നതാണ് ബ്രിഗേഡ് സംഘം. ഐസിയു, വെന്റിലേറ്റര്‍ സഹായം നല്കല് എന്നിവയിലടക്കം പരിശീലനം നേടിയവരാണ് സംഘത്തിലുള്ളത്. ആദ്യഘട്ടത്തില്‍ കാസര്‍ഗോഡ് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാണ് ഇവരെ വിന്യസിക്കുക. കോവിഡ് ബ്രിഗേഡിലേക്ക് രജിസ്ട്രേഷന് തുടരുകയാണ്.
Content Highlight: Covid Brigade team move to Kasargod