സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴയിലാണ് ഇന്ന് രണ്ട് കൊവിഡ് മരണവും സ്ഥിരീകരിച്ചത്. ശനിയാഴ്ച നെഞ്ച് വേദനയും ശ്വാസംമുട്ടലുമായി ആശുപത്രിൽ പ്രവേശിപ്പിച്ച കൃഷ്ണപുരം സ്വദേശി മോഹനന് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.
ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അഷ്റഫ് ആണ് ഇന്ന് മരിച്ച രണ്ടാമത്തെയാൾ. വൃക്ക സംബന്ധമായ രോഗത്തിന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ രണ്ട് ദിവസത്തിനിടെ ആറ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു.
Content Highlights; covid death kerala today