കൊച്ചി: സ്വകാര്യവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കികൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, കേസിന്റെ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് സെപ്തംബര്‍ 15ലേക്ക് മാറ്റി വെക്കുകയായിരുന്നു.
വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ വിധി വരും വരെ നടപടി ക്രമങ്ങള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാനം കോടതിയോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബഞ്ച് അറിയിച്ചു. വിമാനത്താവളത്തിന്റെ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള രേഖകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: No Stay for Thiruvananthapuram Airport Privatization