31 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനുള്ളില്‍ 60,975 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 31 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,975 പേര്‍ക്ക് കൂടി പുതിയതായി രോഗം ബാധിച്ചതോടെയാണ് ആകെ രോഗികളുടെ എണ്ണം 31,67,324 ലേക്ക് ഉയര്‍ന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആകെ കേസുകളില്‍ 7,04,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24,04,585 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 848 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 58,390 ആയി ഉയര്‍ന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. 1,68,443 കേസുകളാണ് മഹാരാഷ്ട്രയില്‍ നിലവിലുള്ളത്. 22,465 മരണങ്ങളാണ് സംസ്ഥാനത്ത് മാത്രം സംഭവിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിലും സ്ഥിതി ഗരുതരമാണ്. 53,282 കൊവിഡ് കേസുകളും 6,614 മരണങ്ങളുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് മൂന്നും, നാലും, അഞ്ചും, സ്ഥാനത്തുള്ളത്. തുടക്കത്തില്‍ രണ്ടും മൂന്നും സ്ഥാനത്തായിരുന്ന ഡല്‍ഹിയില്‍ നിലവില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാണ്.

Content Highlight: With spike of 60,975 cases, India’s COVID-19 tally reaches 31,67,324