തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധയിലാണ് ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് മന്ത്രിയും ഓഫീസിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി എ.സി മൊയ്തീൻ്റെ കൊവിഡ് പരിശോധന ഇന്ന് നടത്തും.
കൊവിഡ് വ്യാപനത്തെ തുടർന്ന് സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലെ അഞ്ചാം നില അടച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം ഇന്നലെ വരെ 13,264 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 65 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടാവുമെന്നാണ് കളക്ടർ നവജ്യോത് ഖോസ പറഞ്ഞത്. കൂടുതൽ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ സ്വയം മുൻകരുതൽ എടുക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: 8 staffs in the minister AC Moideen’s office