തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ തീപിടിച്ച സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തന്നെയെന്ന് പ്രാഥമിക നിഗമനം. തുടര്‍ച്ചയായി പ്രവര്‍ത്തിച്ച ഫാനില്‍ നിന്നാകാം തീ പടര്‍ന്നിട്ടുണ്ടാവുകയെന്നാണ് പൊലീസ് പറയുന്നത്. തകരാറുണ്ടായിരുന്ന ഫാനില്‍ നിന്ന് കേബിള്‍ വഴി തീ പടര്‍ന്നിട്ടുണ്ടാകാമെന്നതാണ് നിരീക്ഷണം.
റൂഫിങ് തെര്‍മോകോള്‍ പോലുള്ള വസ്തു ഉപയോഗിച്ചായതിനാല്‍ പെട്ടെന്ന് തീ പടര്‍ന്നാണ് പുകയുയര്‍ന്നതെന്നും അന്വേഷണ സംഘം വിശദീകരിച്ചു. ഫാന്‍ പൊട്ടി വീണതാണ് ഫയലുകളിലേക്ക് തീ പടരാന്‍ കാരണമായതെന്നാണ് നിലവിലത്തെ കണ്ടെത്തല്‍.
കൂടാതെ, അണു നശീകരണ സ്‌പ്രേ ഉപയോഗിച്ചതും തീ പടരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. തകരാറിലായ ഫാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതാകാം കാരണമെന്നും സൂചനയുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വിഷയത്തില്‍ നടക്കുന്നത്.
Content Highlight: Fire in Kerala Secretariat police investigation