അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Former Assam CM Tarun Gogoi tests COVID-19 positive, urges contacts to undergo tests

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്ക്ക് കൊവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ ഉടൻ കൊവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ടിറ്റബോർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് തരുൺ ഗൊഗോയ്. അസം നിയമസഭയിൽ ഇതുവരെ 13 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

Content Highlights; Former Assam CM Tarun Gogoi tests COVID-19 positive, urges contacts to undergo tests