പൊതുനിരത്തിലെ പ്രതിഷേധം; കൊവിഡ് ജാഗ്രത കുറഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി 

health minister warning on covid spread

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ആളുകൾ പൊതുനിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. കൊവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചാണ് ആളുകൾ പൊതുനിരത്തുകളിൽ പ്രതിഷേധം നടത്തുന്നതെന്നും ആരിൽ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ആരും മാസ്കു ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല. മുതിർന്നവർക്കും അസുഖമുള്ളവർക്കും കുട്ടികൾക്കും രോഗം ബാധിച്ചാൽ സ്ഥിതി അതിസങ്കീർണമാകും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരോട് കൂടി ചെയ്യുന്ന ക്രൂരതയാണ്. ദുരന്ത നിവാരണ നിയമമനുസരിച്ചും പകർച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചും ഇത് കുറ്റകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ജാഗ്രത പാലിച്ചില്ലെങ്കിൽ പോസിറ്റീസ് കേസുകളുടെ എണ്ണവും മരണ നിരക്കും വൻ തോതിൽ വർധിക്കാൻ ഇടയുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

content highlights: health minister warning on covid spread