വരുന്ന ഒരാഴ്ച കൊവിഡ് വ്യാപനം മൂർധന്യത്തിലെത്തുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. 10 ദിവസത്തിനിടെ 120 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്നലെ മാത്രം രേഖപെടുത്തിയത്. 2375 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചവരിൽ 90 ശതമാനം ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.
മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമാകുകയാണ്. അതേസമയം തിരുവനന്തപുരത്തെ ലാർജ് ക്ലസ്റ്ററുകളിൽ രോഗവ്യാപന തോത് കുറഞ്ഞു. പക്ഷേ വരുന്ന മൂന്നാഴ്ച രോഗ വ്യാപന തോത് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
Content Highlights; kerala covid 19 updates