തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരണത്തോത് ഉയരുന്നത് ആശങ്കയാകുന്നു. ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 247 ആയി
ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി (80)യാണ് മലപ്പുറത്ത് മരിച്ചത്. ഇദ്ദേഹത്തിന് ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കൂവ്വപ്പാടി സ്വദേശി അനന്തനാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 64 വയസ്സായിരുന്നു ഇദ്ദേഹത്തിന്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കാസർഗോഡ് കാഞ്ഞങ്ങാട് മാട്ടുമ്മല്‍ സ്വദേശി അബ്ദുള്ളയും ഇന്ന് ഉച്ചയോടെ കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ രണ്ടായിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുമ്പോഴും പരിശോധന നടത്താന്‍ വിമുഖത കാണിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സയെന്ന സര്‍ക്കാര്‍ പ്രഖ്യാനം നടപ്പാവാത്തതാണ് ആളുകളെ പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം.
Content Highlight: Kerala reports two Covid Deaths today