ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8.28 ലക്ഷമായി; ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഇന്ത്യയിൽ

covid 19 updates worldwide

ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരണപെട്ടവരുടെ എണ്ണം 8.28 ലക്ഷമായി. രണ്ട് കോടി 43 ലക്ഷം ആളുകൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഒരു കോടി 68 ലക്ഷം ആളുകളാണ് രോഗമുക്തി നേടിയത്. അമേരിക്കയിലെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണം 60 ലക്ഷത്തോട് അടുക്കുകയാണ്.

ബ്രസീലിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 37 ലക്ഷം കടന്നു. വോൾഡോ മീറ്റർ കണക്കു പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് ഇന്ത്യയിലാണ്. അമേരിക്കയിൽ പ്രതിദിനം നാല്പത്തി രണ്ടായിരം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ദിനംപ്രതി എഴുപത്തി അയ്യായിരം രോഗികൾക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Content Highlights; covid 19 updates worldwide