സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. മലപ്പുറം ജില്ലയിൽ രണ്ട് പേരും, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാളുമാണ് മരണപെട്ടത്. കോഴിക്കോട് തളിക്കുളങ്ങര സ്വദേശി ആലിക്കോയ, മലപ്പുറം കോടൂർ സ്വദേശി കോയക്കുട്ടി എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപെട്ടത്. മലപ്പുറം രണ്ടത്താണി സ്വദേശി മബസ മഞ്ചേരി മെഡിക്കൽ കോളേജിൽ മരണപെട്ടു. കൊല്ലം പാരപ്പിളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പഞ്ചിമ ബംഗാൾ സ്വദേശി സനാദൻദാസും കൊവിഡ് ബാധിച്ച് മരിച്ചു.
Content Highlights; covid death kerala