ഓണക്കാലത്ത് മദ്യവില്‍പനയില്‍ ഇളവ്; ദിവസേന 600 ടോക്കണ്‍ വരെ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവില്‍പനയില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി എക്‌സൈസ്. ദിവസേന വിതരണം ചെയ്യുന്ന ടോക്കണുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ സമയക്രമത്തിലും ഇടവേളയിലും എക്‌സൈസ് മാറ്റം വരുത്തിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് ബെവ്‌കോ നിര്‍മ്മിച്ച ബെവ്ക്യൂ ആപ്പിലൂടെ തന്നെയായിരിക്കും തുടര്‍ന്നും മദ്യ വില്‍പന നടത്തുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള തിരക്ക് നിയന്ത്രിക്കാനായി സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെയാക്കി സമയം ക്രമീകരിച്ചിട്ടുണ്ട്.

കൂടാതെ, മദ്യം വാങ്ങുന്നതിലുള്ള ഇടവേള താല്‍കാലികമായി ഒഴിവാക്കിയതായും എക്‌സൈസ് അറിയിച്ചു. നേരത്തെ ഒരു തവണ മദ്യം വാങ്ങിയാല്‍ മൂന്ന് ദിവസത്തിന് ശേഷമേ ഒരാള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, പുതുക്കിയ തീരുമാന പ്രകാരം, ഏത് ദിവസവും മദ്യം ലഭ്യമാകും.

Content Highlight: Excise renew the rules of Bevco