തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കാനൊരുങ്ങി അന്വേഷണസംഘം. ശാസ്ത്രീയ തെളിവുകളാണ് ഇന്ന് ഹാജരാക്കുന്നത്. സംഭവ സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും.
ക്രൈംബ്രാഞ്ചും, പൊലീസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. തീപിടിത്തം ആദ്യം കണ്ടയാള്‍ മുതല്‍ സംഭവസ്ഥലത്ത് ഓടിക്കൂടിയവര്‍ വരെയുള്ള എല്ലാവരുടെയും മൊഴി ഇന്ന് ശേഖരിക്കും. നേരത്തെയും ചിലരുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലം വന്നയുടനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം.
അതേസമയം, ഫാനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി സാധ്യതകളടക്കം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Content Highlight: Investigation team submit the report today in Court on Secretariat Minor Fire