33 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

With 75,760 new cases, India's coronavirus count crosses 33 lakh mark

24 മണിക്കൂറിനിടെ രാജ്യത്ത് 75760 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3310235 ആയി. ഒറ്റ ദിവസത്തിനിടെ ആദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 1023 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണപെട്ടത്. നിലവിൽ 725991 പേരാണ് ചികിത്സയിലുള്ളത്.

60472 പേർ ഇതുവരെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരണപെട്ടു. 25 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം രോഗമുക്തരായി. വോൾഡോ മീറ്റർ കണക്കു പ്രകാരം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപെട്ടത്.

Content Highlights; With 75,760 new cases, India’s coronavirus count crosses 33 lakh mark