പുതിയ ആരോഗ്യ ഐഡിയുടെ മറവിൽ പൌരന്മാരുടെ ജാതിയും മതവും ചോദിക്കാൻ കേന്ദ്ര സർക്കാർ നീക്കം. വ്യക്തികളുടെ ലൈംഗീക താൽപ്പര്യം, രാഷ്ട്രീയ ആഭിമുഖ്യം, സാമ്പത്തിക നില തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിക്കണമെന്ന് കരട് ആരോഗ്യ നയത്തിൽ വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനു പുറമേ അതി സ്വകര്യ വിവരങ്ങൾ കൂടി ശേഖരിക്കുന്ന തരത്തിലാണ് പുതിയ ആരോഗ്യ ഐഡിയുടെ കരട് രേഖ പുറത്ത് വന്നിരിക്കുന്നത്. പ്രധാന മന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിലായിരുന്നു ഓരോ പൌരനും ഹെൽത്ത് ഐഡി എന്ന പ്രഖ്യാപനം ഉണ്ടായത്.
Content Highlights; central govt collects personal data in the name of health card.