ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും 75,000ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 77,266 കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 33.87 ലക്ഷം കടന്നു. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം, പ്രതിദിന കണക്കില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യം ഇന്ത്യയാണ്.
രാജ്യത്ത് കൊവിഡ് മരണം ഒരു ദിവസത്തില്‍ 1000 കടന്നതും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 1,057 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 61,529 ആയി ഉയര്‍ന്നു.
ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. എന്നാല്‍, ഇവിടെ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കേസ് 46,286 കേസുകള്‍ മാത്രമാണ്. 1,143 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Content Highlight: India Covid case tally at 33.87 lakh with a spike of 77,266 fresh cases