കൊറോണക്കാലത്ത് ലോകം സാമ്പത്തികമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയുടെസ്ഥിതിയും വ്യത്യസ്ഥമല്ല. സര്‍ക്കാര്‍ 5 ട്രില്ല്യണ്‍ സാമ്പത്തിക വികസനം സ്വപ്നം കാണുമ്പോള്‍ രാജ്യത്തെ ജനം പട്ടിണികിടന്ന് മരിക്കാതിരിക്കാനുള്ള വഴികളാണ് സ്വപ്നം കാണുന്നത്.
സമ്പൂര്‍ണ ലോക്ഡൌണ് നിലവില്‍ വന്നതോടെ നിര്‍മാണമേഖലയും ഉത്പാദനമേഖലയും വ്യവസായമേഖലയും മെല്ലാം പ്രവര്‍ത്തനം നിലച്ചു. അതോടെ തൊഴിലില്ലായ്മയും രൂക്ഷമായി. ഐടി കമ്പനികളടക്കം പ്രതിസന്ധിയിലായി. കയറ്റുമതിയും ഇറക്കുമതിയുമെല്ലാം സ്തംഭിച്ചു. ലോകമെങ്ങും കൊവിഡ് 19 വരുത്തിവെച്ച് സാമ്പത്തിക പതിസനധി മറികടക്കാനുള്ള സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോഴും ഇന്ത്യ അതേകുറിച്ച് ആലോചിച്ച് പോലും തുടങ്ങിയിരുന്നില്ല എന്നതാണ് വസ്തുത.
ഒടുവില്‍ 20 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജ് ദിവസങ്ങളെടുത്ത് ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനം വരുമായിരുന്നു ഇത്. എന്നാല്‍ അതൊന്നും നിലവിലെ പ്രതിസന്ധി മറികടക്കാന്‍ പര്യാപതമല്ലെന്ന് സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവുമെല്ലാം വിമര്‍ശനമുയര്‍ത്തി. പദ്ധതികളെല്ലാം ഹ്രസ്വകാലത്തേക്ക് മാത്രം ഫലം കാണുന്നതാണ് എന്നതായിരുന്നു മുഖ്യമായും സാമ്പത്തിക വിദഗ്ധരുടെ വാദം.
Content Highlight: Indian Economy on Covid time