മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോഴും കോമ അവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ശ്വാസകോശ അണുബാധയ്ക്കും തകരാറിലായ വൃക്കയുടെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനുമുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.
രക്ത സമ്മര്‍ദം, പൾസ് തുടങ്ങിയ മറ്റ് പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ആർമി റിസേർച്ച് ആന്റ് റഫറൽ ആശുപത്രി വ്യക്തമാക്കി. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 10 നാണ് പ്രണബ് മുഖർജിയെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡും സ്ഥിരീകരിച്ചിരുന്നു.
Content Highlights; Pranab Mukherjee under intensive care, continues to be in deep coma