2397 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ്; 2317 പേര്‍ക്കും സമ്പര്‍ക്കം വഴി; 6 മരണം

സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. ആറ് പേര്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചു. 2225 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം ജില്ലയിലാണ് രോഗം കൂടുതലാകുന്നത്. 408 പേര്‍ക്ക് ഇന്ന് ജില്ലയില്‍ സ്ഥിരീകരിച്ചു. അതില്‍ 49 പേരുടെ ഉറവിടം വ്യക്തമല്ല.

മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് 200ലേറെ പേര്‍ക്ക് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 34988 സാമ്പിള്‍ പരിശോധിച്ചു. ആകെ 23277 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ വരെ പുറത്തുനിന്ന് 869655 പേര്‍ തിരിച്ചെത്തി. 332582 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 537000 പേരില്‍ 62 ശതമാനവും കൊവിഡ് റെഡ്സോണ്‍ ജില്ലകളില്‍നിന്നാണ്. ഓണക്കാലത്ത് ആളുകളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. സമ്പര്‍ക്ക വ്യാപനം കൂടിയ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. പകര്‍ച്ച വ്യാധിയുടെ സ്വാഭാവിക ഘട്ടമാണ് ഇത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Content Highlight: 2,397 new cases reported in Kerala