പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു, തിരച്ചിൽ തുടരുന്നു

3 terrorists killed in encounter with security forces in J&K’s Pulwama; search underway

ജമ്മുകാശ്മീരിലെ പുൽവാമ മേഖലയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ പോലീസും സുരക്ഷ സേനയും ചേർന്ന് മൂന്ന് ഭീകരരെ വധിച്ചു. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് തിരച്ചിൽ തുടരുന്നതായി ജമ്മുകാശ്മീർ പോലീസ് അറിയിച്ചു.

കൂടാതെ ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കിലോരയിലും ഇന്നലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് കരസേനയും സിആർപിഎഫും പോലീസും അടങ്ങുന്ന സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുകയും, സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്ത സേന തിരിച്ചടിക്കുകയായിരുന്നു.

Content Highlights; 3 terrorists killed in encounter with security forces in J&K’s Pulwama; search underway