കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകൾ തുറക്കാനൊരുങ്ങി ചൈന

China set to fully reopen schools next week as COVID cases fall

കൊവിഡ് വ്യാപനത്തിന് ശമനം വന്നതോടെ ചൈനയിൽ അടുത്തയാഴ്ച മുതൽ സ്കൂളുകൾ പൂർണമായും തുറക്കാനൊരുങ്ങുകയാണ്. ഒൻപത് പേർക്ക് മാത്രമാണ് ചൈനയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുറത്തു നിന്ന് വന്നവരാണ്. നിലവിൽ 288 കൊവിഡ് രോഗികളാണ് ചൈനയിലെ ആസുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 316 പേർ ഐസോലേഷനിൽ കഴിയുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്കൂളുകൾ പൂർണമായും തുറക്കാൻ ഒരുങ്ങുന്നത്. മാസ്ക് നിർബന്ധമാക്കിയും സാമൂഹിക അകലം ഉറപ്പാക്കിയുമായിരിക്കും സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുക. കോളേജുകളിലെ അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകും.

Content Highlights; China set to fully reopen schools next week as COVID cases fall