സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കണ്ണൂരിൽ കോവിഡ് ചികിത്സയിലിരുന്ന തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. 84 വയസ്സായിരുന്നു. പരിയാരത്തെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ആന്‍റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. വാർധക്യ സഹജമായ നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു.
പത്തനംതിട്ട സ്വദേശി കരുണാകരനാണ് ഇന്ന് മരിച്ച മറ്റൊരാൾ. 67 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് സ്വദേശി ജയ്‍മോനും എടത്വാ സ്വദേശി ഔസേഫ് വര്‍ഗീസും കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
സമ്പർക്കത്തിലൂടെയാണ് ജയ്‌മോന് രോഗം ബാധിച്ചത്. ശ്വാസ തടസമടക്കള്ള അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു ജയ്‌മോൻ. ഇന്നലെ രാത്രിയായിരുന്നു മരണം. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരനും കോവിഡ് ബാധിച്ച് മരിച്ചു. 80 വയസ്സായിരുന്നു. ഹൃദ്രോഗി ആയിരുന്നു.
Content Highlights; covid death kerala today