35 ലക്ഷത്തോടടുത്ത് രാജ്യത്തെ കൊവിഡ് കേസുകൾ; മരണ സംഖ്യയിൽ ഇന്ത്യ മൂന്നാമത്

india covid updates

തുടർച്ചയായി മൂന്നാം ദിവസവും 75000 കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 76472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 34 ലക്ഷം കടന്നു. 3463973 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത്.

വോൾഡോ മീറ്റർ കണക്കു പ്രകാരം ലോകത്ത് തന്നെ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. 24 മണിക്കൂറിനിടെ 1021 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപെട്ടത്. ആകെ മരണസംഖ്യ 62550 ആയി. ഇതിൽ 752424 എണ്ണം സജീവ കേസുകളാണ്.

Content Highlights; india covid updates