ഇന്ന് ഉത്രാടപ്പാച്ചിൽ; കൊവിഡ് കാലത്തെ ഓണത്തിനൊരുങ്ങി മലയാളികൾ

covid onam celbration

കൊവിഡ് ഭീതിക്കും നിയന്ത്രണങ്ങൾക്കുമിടെ മലയാളിക്കിന്ന് ഉത്രാടപ്പാച്ചിൽ. ആശങ്കകൾക്ക് നടുവിലും ഓണമൊരുക്കാൻ നിരത്തുകളിലേക്ക് ഇന്ന് മലയാളികൾ ഒന്നിച്ച് ഇറങ്ങുമെന്നാണ് പ്രതീക്ഷ. കടുത്ത നിയന്ത്രണങ്ങളോടെ തന്നെയാണ് ഓണാഘോഷവും. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി കച്ചവട കേന്ദ്രങ്ങളിലും മറ്റും കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.

സാമൂഹ്യ അകലം പാലിച്ചായിരിക്കണം കച്ചവടമെന്ന് വ്യാപാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പോലീസുകാരും എത്തിയിട്ടുണ്ട്. ആളുകൾ കൂട്ടത്തോടെ നഗരത്തിലിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള പരിശ്രമങ്ങളാണ് പോലീസ് നടത്തുന്നത്.

Content Highlights; covid onam celbration