24 മണിക്കൂറിനിടെ രാജ്യത്ത് 78761 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. 948 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3542734 ആയി. ഇതിൽ 765302 എണ്ണം സജീവ കേസുകളാണ്. 63498 പേരാണ് ഇതിനോടകം രാജ്യത്ത് കൊവിഡ് മൂലം ജീവൻ നഷ്ടമായത്.
2713934 പേർ രോഗമുക്തി നേടി. നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഏഴര ലക്ഷത്തിലധികം ആളുകൾക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാടും, ആന്ധ്രാപ്രദേശുമാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തൊട്ടു പിന്നിലുള്ള സംസ്ഥാനങ്ങൾ.
Content Highlights; india covid 19 updates