വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.56 കോടി പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. ഇതുവരെ ലോകവ്യാപകമായി 2,56,32,203 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 8,54,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. ഇതുവരെ 1,79,37,062 പേര്‍ക്ക് കോവിഡില്‍നിന്ന് രോഗമുക്തി നേടാനായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,384 പുതിയ കോവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. 4,032 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന് നഷ്ടമായത്.
അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. തിങ്കളാഴ്ച 37,815 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 6,211,051 ആയി ഉയര്‍ന്നു.തിങ്കളാഴ്ച 497 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ അമേരിക്കയില്‍ കോവിഡ് മരണം 1,87,721 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 3,452,993 പേരാണ് രോഗമുക്തി നേടിയത്. 2,570,337 പേര് ഇപ്പോഴും ചികിത്സയിലാണ്.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഇന്നലെ മാത്രം 48,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,910,901 ആയി. 121,515 പേര് മരിച്ചു.3,097,734 പേര് സുഖം പ്രാപിച്ചു.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 3,687,939 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ അധികം വൈകാതെ രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ ലോകത്ത് രണ്ടാമതെത്തിയേക്കും. രാജ്യത്ത് 65,435 പേരാണ് ഇതുവരെ മരണമടഞ്ഞത്. 2,837,377 പേര് രോഗമുക്തി നേടി.
Content Highlight: Covid 19 World Updates