പിടിവിടാതെ കൊവിഡ്; കൊവിഡ് മരണം കൂടുന്നു

covid death kerala

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം വർധിക്കുന്നു. കൊല്ലത്ത് ഇന്ന് കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ മരണപെട്ടു. അഞ്ചൽ സ്വദേശിനി അശ്വതി (25) ചെറിയ വെളിനല്ലൂർ ആശാ മുജീബ് (45), കൊല്ലം ദേവിനഗർ സ്വദേശി ആന്റണി (70) എന്നിവരാണ് മരണപെട്ടത്. മൂന്ന് പേരും പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കാസർകോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഇന്ന് കൊവിഡ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

കാസർകോട് മഞ്ചേശ്വരം ഹൊസ്സങ്കടി സ്വദേശി അബ്ദുൽ റഹ്മാനാണ് മരിച്ചത്. അറുപത് വയസുകാരനായ ഇദ്ദേഹത്തിന് ഹൃദ്രോഗവും, പ്രമേഹവും ഉൾപ്പെടെയുള്ള അസുഖങ്ങളും ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരണപെട്ടത്. ഇരുവർക്കും വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. കണ്ണൂരിലും മലപ്പുറത്തും ഇന്ന് ഒരോ കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Content Highlights; covid death kerala updates