മുൻ രാഷ്ട്രപതി പ്രൻബ് മുഖർജിക്ക് വിട നൽകി രാജ്യം. പൂർണ്ണ ദേശീയ ബഹുമതികളെടെ സംസാകാര ചടങ്ങുകൾ ദില്ലിയിലെ ലോധി റഓഡ് ശമ്ശാനത്തിൽ നടന്നു. രാജാജി മാർഗിലെ വസതിയിൽ രാഷ്ട്രപതിയും പ്രധാന മന്ത്രിയുമടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പൊതു ദർശനം മുതൽ സംസാകാരം വരെയുള്ള ചടങ്ങുകൾ നടന്നത്. കൊവിഡ് ബാധിതനായിരുന്നതിനാൽ പ്രത്യേക പേടകത്തില്‍ അടക്കം ചെയ്താണ് പ്രണബ് മുഖര്‍ജിയുടെ മൃതദേഹം വിട്ടു നൽകിയത്. പ്രണബ് മുഖര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്‍പിലായിരുന്നു അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ പ്രണബ് മുഖര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. വിലാപയാത്ര ഒഴിവാക്കി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക വാഹനത്തിലാണ് മൃതദേഹം ലോധി റോഡ് ശ്മശാനത്തിലേക്കെത്തിച്ചത്. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഒരാഴ്ച രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Content Highlights; former president pranab mukherjee cremated will state honours