രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ക്ക് തുടക്കം കുറിക്കുന്നത്. മാത്രമല്ല, നീറ്റ് പരിക്ഷ ഈ മാസം 13 ന് നടക്കും.
കോവിഡ് വ്യാപനം മൂലം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷയും നേരത്തെ മാറ്റി വയ്ക്കുകയായിരുന്നു. ഇതാണ് ഇന്ന് നടക്കുക. അഡ്മിറ്റ് കാര്‍ഡുകള്‍ അടക്കം എല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്കയൊന്നും വേണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കോവിഡ് ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുവാന്‍ ആശങ്കയുണ്ടാകുമെന്നും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും രാഷ്ട്രീയ നേതാക്കളുമടക്കം രംഗത്തെത്തിയിരുന്നു.
Content Highlight: JEE Main 2020: Exams from today – Items allowed and not allowed at exam centres & other instructions